കുമളി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
കുമളി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: അഴുത ബ്ലോക്കിനുകീഴിലെ 6 പഞ്ചായത്തുകളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കുമളി പഞ്ചായത്തിലെ 22 സീറ്റില്‍ 19 യുഡിഎഫ് നേടി. മുതിര്‍ന്ന അംഗം അന്നമ്മ ടീച്ചര്‍ക്ക് വരണാധികാരി റിന്റുമോള്‍ ജോസഫ് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് ആദ്യയോഗവും ചേര്‍ന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 24 ല്‍ 14 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തി. വരണാധികാരി ജിന്‍സി മുതിര്‍ന്ന അംഗം ഡി സുന്ദര്‍ രാജിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അഴുത ബ്ലോക്കിലെ 14 ഡിവിഷനുകളില്‍ 11 സീറ്റില്‍ യുഡിഎഫ് നേടി. വിനോദ് ജി. മുല്ലശേരിയായിരുന്നു വരണാധികാരി. മുതിര്‍ന്ന് അംഗം ഷീല കുളത്തിങ്കലിന് വരാണിധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
What's Your Reaction?