ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പിടീല്‍ തുടങ്ങി: കാര്‍ത്യാനി കുന്നിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു
ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പിടീല്‍ തുടങ്ങി: കാര്‍ത്യാനി കുന്നിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ കാര്‍ത്യാനി കുന്നിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പ്രദേശത്ത് ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിച്ച് തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ ജലം നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലായില്‍ പറഞ്ഞു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലഭിക്കുന്ന പഞ്ചായത്തിന്റെ കുടിവെള്ളമാണ് പ്രദേശത്തെ ഏക ആശ്രയം. ഒരുകിലോമീറ്റര്‍ ഭാഗത്ത് പൈപ്പുകള്‍ സ്ഥാപിച്ച് 35 വീടുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കും. മേഖലയില്‍ പൈപ്പ് സ്ഥാപിക്കുന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
What's Your Reaction?






