അധികൃതരുടെ അനാസ്ഥ: കഞ്ഞിക്കുഴി പഞ്ചായത്ത് മക്കുവള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സംരക്ഷണ വേലി ഇല്ല
അധികൃതരുടെ അനാസ്ഥ: കഞ്ഞിക്കുഴി പഞ്ചായത്ത് മക്കുവള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സംരക്ഷണ വേലി ഇല്ല

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാര്‍ഡ് മക്കുവള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സംരക്ഷണ വേലി ഇല്ലാത്തത് ജനജീവന് ഭീഷണിയാകുന്നു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കടന്നുപോകുന്ന വഴിയിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ നില്‍ക്കുന്നത്. 2022ലാണ് ആദ്യമായി മക്കുവള്ളിയില്‍ വൈദ്യുതി എത്തുന്നത്. ഉദ്ഘാടനസമയത്ത് തന്നെ അന്നത്തെ വൈദ്യുതി മന്ത്രി എം എം മണി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും സുരക്ഷാവേലി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശമായതിനാല്‍ വന്യമൃഗങ്ങളും ഇവിടെ വരാറുണ്ട്. അപകടകരമായ സാഹചര്യത്തില്‍ നില്‍കുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷാവേലി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






