കുമളി ബാലഗോകുലം ശ്രീകൃഷ്ണജയന്തി മഹാശോഭാ യാത്ര നടത്തി
കുമളി ബാലഗോകുലം ശ്രീകൃഷ്ണജയന്തി മഹാശോഭാ യാത്ര നടത്തി

ഇടുക്കി: കുമളി ബാലഗോകുലം ശ്രീകൃഷ്ണജയന്തി മഹാശോഭാ യാത്ര നടത്തി. നിരവധി കുട്ടികള്‍ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരുമായി വേഷം പകര്‍ന്നാടി കുമളി പട്ടണത്തെ അമ്പാടി ആക്കി തീര്‍ക്കുകയായിരുന്നു. കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭ യാത്രകള്‍ കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തിലെത്തി മഹാശോഭയാത്രയായി ടൗണ്‍ ചുറ്റി പടിഞ്ഞാറേ നട ക്ഷേത്രത്തില്‍ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശോഭ യാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്ന് ഉറിയടി മത്സരവും നടത്തി.
What's Your Reaction?






