പണിക്കന്‍കുടി- കൊമ്പൊടിഞ്ഞാല്‍ റോഡരികിലെ കുട്ടി സ്റ്റാര്‍ട്ടപ്പ്: കുട്ടികളുടെ ജ്യൂസ് കടയില്‍ തിരക്കേറുന്നു: അഭിനന്ദിച്ച് മന്ത്രി റോഷി

പണിക്കന്‍കുടി- കൊമ്പൊടിഞ്ഞാല്‍ റോഡരികിലെ കുട്ടി സ്റ്റാര്‍ട്ടപ്പ്: കുട്ടികളുടെ ജ്യൂസ് കടയില്‍ തിരക്കേറുന്നു: അഭിനന്ദിച്ച് മന്ത്രി റോഷി

Mar 5, 2025 - 22:14
 0
പണിക്കന്‍കുടി- കൊമ്പൊടിഞ്ഞാല്‍ റോഡരികിലെ കുട്ടി സ്റ്റാര്‍ട്ടപ്പ്: കുട്ടികളുടെ ജ്യൂസ് കടയില്‍ തിരക്കേറുന്നു: അഭിനന്ദിച്ച് മന്ത്രി റോഷി
This is the title of the web page

ഇടുക്കി: പണിക്കന്‍കുടി- കൊമ്പൊടിഞ്ഞാല്‍ റോഡരികിലുണ്ട് കുട്ടിക്കൂട്ടുകാരുടെ കൊച്ച് സ്റ്റാര്‍ട്ടപ്പ്. കേടായിരിക്കുന്ന സൈക്കിള്‍ നന്നാക്കാനായി പണം സ്വരൂപിക്കാന്‍ 7 കൂട്ടുകാര്‍ ചേര്‍ന്ന് ആരംഭിച്ച കുട്ടി ജ്യൂസ് കടയില്‍ ആളുകളുടെ തിരക്കാണ്. ടാര്‍പോളിന്‍ വലിച്ചുകെട്ടി മേശയും കസേരയുമൊക്കെയിട്ട് ആരംഭിച്ച കടയില്‍ തണ്ണിമത്തന്‍ ജ്യൂസ്, സംഭാരം, നാരങ്ങാവെള്ളം എന്നിവയാണ് കച്ചവടം ചെയ്യുന്നത്. വേനലവധിക്കാലത്ത് ഓടിക്കാന്‍ കേടായിരിക്കുന്ന സൈക്കിള്‍ നന്നാക്കണം. വീട്ടില്‍നിന്ന് പണം ചോദിക്കാന്‍ മടിയായതോടെയാണ് എല്ലാവരും ചേര്‍ന്ന് കട തുടങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, രക്ഷിതാക്കളുടെ അനുവാദത്തോടെ റോഡരികില്‍ കട തുറന്നു.  അടിമാലി ഗവ. സ്‌കൂളിലെ ആറാം വിദ്യാര്‍ഥി ആഷിക്ക്, രണ്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍, ഒന്നാംക്ലാസുകാരന്‍ അശ്വിനിക്, പണിക്കന്‍കുടി ഗവ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ദേവാനന്ദ് ഷിജു, മൂന്നാംക്ലാസുകാരന്‍ അഭിനവ് ഷിബു എന്നിവരാണ് കുട്ടി സ്റ്റാര്‍ട്ടപ്പിന്റെ ഉടമകള്‍. വേനല്‍ രൂക്ഷമായതോടെ ഇതുവഴി കടന്നുപോകുന്ന വാഹനയാത്രികര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ജ്യൂസും സംഭാരവും നാരങ്ങാവെള്ളവും കുടിക്കാന്‍ ഇവിടെ എത്തുന്നത്. കുട്ടികളെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി. മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോയും കുറിപ്പും പങ്കുവച്ചിട്ടുണ്ട്. അവധി തീരുംമുമ്പ് കുട്ടികളുടെ കടയിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow