എസ്എന്‍ഡിപി യോഗം കൂവലേറ്റം ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
എസ്എന്‍ഡിപി യോഗം കൂവലേറ്റം ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഇടുക്കി: എസ്എന്‍ഡിപി യോഗം കൂവലേറ്റം ശാഖ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. എസ്എന്‍ഡിപി പീരുമേട് യൂണിയന്‍ പ്രസിഡന്റ് സി എ ഗോപി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മുന്‍ സെക്രട്ടറി കെ പി ബിനു അധ്യക്ഷനായി. തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി വി അഷ്ടമന്‍, സെക്രട്ടറി ടി എന്‍ ബാലകൃഷ്ണന്‍, യൂണിയന്‍ കമ്മിറ്റി അംഗം ജിജി കെ എസ്, മാനേജിങ് കമ്മിറ്റിയിലേക്ക് ജി മണിയന്‍, കെ കെ സുരേഷ്, വി കെ അഭിലാഷ്, അമ്പിളി സുകുമാരന്‍, കലേഷ് വി കെ, സഹദേവന്‍, കെ കെ ചന്ദ്രന്‍, പഞ്ചായത്ത് കമ്മിറ്റിയിലേക്ക് വി കെ നന്ദകുമാര്‍, കെ ശിവദാസന്‍, സുചിത്ര അനൂപ് എന്നിവരെ തെരഞ്ഞെടുത്തു. യൂണിയന്‍ മുന്‍ ഭാരവാഹികളായ പി കെ രാജന്‍, സന്തോഷ് കൃഷ്ണന്‍, ടി എന്‍ ബാലകൃഷ്ണന്‍, സി വി അഷ്ടമന്‍, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് അമ്പിളി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ സംഘം ശാഖാ പ്രസിഡന്റ് ശ്രീജ അനി, സെക്രട്ടറി ബീന സുഭാഷ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വി കെ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






