മുതിരപ്പുഴയാറിലേയ്ക്ക് ശുചിമുറി മാലിന്യം തള്ളിയ ഹോട്ടലിനെതിരെ നടപടി: 50000 രൂപ പിഴ
മുതിരപ്പുഴയാറിലേയ്ക്ക് ശുചിമുറി മാലിന്യം തള്ളിയ ഹോട്ടലിനെതിരെ നടപടി: 50000 രൂപ പിഴ
ഇടുക്കി: മൂന്നാര്‍ മുതിരപ്പുഴയാറിലേയ്ക്ക് ശുചിമുറി മാലിന്യം തള്ളിയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെ നടപടി. മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ്‌വുഡ് ഹോട്ടലിലെ മാലിന്യമാണ് മോട്ടോര്‍ ഉപയോഗിച്ച് പുഴയിലേയ്ക്ക് തള്ളിയത്. സഞ്ചാരികളുമായി എത്തിയ ഡ്രൈവര്‍ മാലിന്യം തള്ളിയത് കാണുകയും ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളാനുപയോഗിച്ച മോട്ടോറും പിടികൂടി. പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി മാലിന്യം തള്ളിയതായി കണ്ടെത്തിയതോടെ 50000 രൂപ പിഴ ഈടാക്കി. ഹോട്ടല്‍ പൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. മൂന്നാറിനെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസുള്‍പ്പെടെ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുമ്പോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മൂന്നാറിലെ പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് മതിയായ സൗകര്യങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം സംഭവങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നും പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നു.
What's Your Reaction?