മാങ്ങാത്തൊട്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം തുടങ്ങി
മാങ്ങാത്തൊട്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം തുടങ്ങി
ഇടുക്കി: മാങ്ങാത്തൊട്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിനും മകര തിരുവോണ ആറാട്ട് മഹോത്സവത്തിനും തുടക്കമായി. 10 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം 20ന് സമാപിക്കും. യജ്ഞാചാര്യന്‍ ഭാഗവതശ്രീ വിവേക്കുമാറിന്റെ മുഖ്യകാര്‍മികത്വത്തിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആലുവ സൗമിത്രന്‍, മേല്‍ശാന്തി സതീഷ്, ശാന്തി അരുണ്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ മകരതിരുവോണ ആറാട്ട് മഹോത്സവം നടക്കും. ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്ര തിരുആറാട്ടും നടക്കും. ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഗാനമേളയും നടക്കും. യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ജി അജയന്‍, സെക്രട്ടറി കെ എസ് ലതീഷ്‌കുമാര്‍, ക്ഷേത്രം പ്രസിഡന്റ് പി കെ ജെയ്മോന്‍, വൈസ് പ്രസിഡന്റ് ബിജു തേനുരാന്‍, സെക്രട്ടറി ഈ പി മധു എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?