കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സ്: അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തോമസ് മൈക്കിള്‍
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സ്: അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തോമസ് മൈക്കിള്‍
ഇടുക്കി : കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഐസിയു ആംബുലന്‍സിന്റെ അറ്റകുറ്റപ്പണികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച് സേവനം ഉടന്‍ പുനരാരംഭിക്കുമെന്ന് കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍. വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടായ സാങ്കേതിക തടസം മനസിലാക്കി ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിലേയ്ക്ക് വാഹനം കൊണ്ടുപോയി. താലൂക്ക് ആശുപത്രിക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച ഐസിയു ആംബുലന്‍സാണ് കഴിഞ്ഞ രണ്ടര മാസക്കാലമായി അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് കട്ടപ്പന പാറക്കടവിലുള്ള വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇതുമൂലം ആംബുലന്‍സിന്റെ സേവനം ആശുപത്രിയില്‍ ലഭ്യമല്ലായിരുന്നു. ഈ ആംബുലന്‍സിനെ ആശ്രയിക്കുന്ന നിരവധി ആളുകള്‍ വിഷയത്തില്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്നാണ് വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഡിഎംഒയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നതായും തോമസ് മൈക്കിള്‍ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആംബുലന്‍സിന്റെ അറ്റകുറ്റകള്‍ പണികള്‍ പൂര്‍ത്തീകരിച്ച് സേവനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?