സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍
സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍
ഇടുക്കി: സേനാപതി മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്കും പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനും വാര്‍ഷികത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 ,17 തീയതികളിലായിട്ടാണ് ജൂബിലി ആഘോഷവും വാര്‍ഷിക ആഘോഷവും നടക്കുന്നത്. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമ താരം ബിജുക്കുട്ടന്‍ മുഖ്യാഥിതിയാകും. രജതജൂബിലി ആഘോഷങ്ങള്‍ സുസ്ഥിരവും ക്രമബദ്ധവുമായി നടത്തുന്നതിനായി ആറ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആഘോഷങ്ങളുടെ സമഗ്ര ഏകോപനത്തിനായി പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ രൂപികരിച്ചു. വിവിധ കമ്മിറ്റികള്‍ക്ക് വ്യക്തമായ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയും പരിപാടികളുടെ തീയതികളും രൂപരേഖയും അന്തിമമാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍ മുഖ്യപ്രഭാഷണം നടത്തും. 17ന് സ്‌കൂള്‍ വാര്‍ഷിക ആഘോഷവും നടക്കും.
What's Your Reaction?