ഇരട്ടയാര്‍ ടണല്‍ മുഖത്ത് സുരക്ഷാ സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം

  ഇരട്ടയാര്‍ ടണല്‍ മുഖത്ത് സുരക്ഷാ സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം

Sep 21, 2024 - 23:12
 0
  ഇരട്ടയാര്‍ ടണല്‍ മുഖത്ത് സുരക്ഷാ സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ ടണല്‍ മുഖത്തും പരിസരത്തും സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം. നിരവധി തവണ പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. അപകടങ്ങളും ദുരന്തങ്ങളും തുടര്‍ക്കഥയാകുമ്പോഴും ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നായെന്ന ആക്ഷേപമാണ് ഉയര്‍ന്നുവരുന്നത്. നിരവധി മുങ്ങിമരണകളാണ് ടണല്‍ പരിസരത്ത്  ഉണ്ടായിട്ടുള്ളത്. അവസാനം കഴിഞ്ഞ ദിവസം രണ്ട് കുട്ടികളുടെ ജീവനും പൊലിഞ്ഞു. പലപ്പോഴും മൃതദേഹങ്ങള്‍  ഇരട്ടയാര്‍ ടണലിന്റെ മുമ്പിലെ കോണ്‍ക്രീറ്റ് ഗ്രില്ലില്‍ ഉടക്കി കിടക്കും.  എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയില്ലെങ്കില്‍ ടണലിലൂടെ ഒഴുകി അഞ്ചുരുളിയിലെത്തും എന്ന നിഗമനമാണ് ഉള്ളത്. പിന്നീട് മൃതദേഹത്തിനായുള്ള  തിരച്ചില്‍ അഞ്ചുരുളി കേന്ദ്രമായിട്ടും നടത്താന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങും. അതിനിടയില്‍ ടണലിവിടെയെങ്കിലും മൃതദേഹം ഉടക്കി കിടക്കുമോ എന്ന സംശയവും ഉയര്‍ന്നുവരും. പിന്നീട് ടണലിലും പരിശോധന നടത്തേണ്ട സാഹചര്യമുണ്ടാകുന്നു. എന്നാല്‍ ടണലിലെ പരിശോധന ഏറെ ശ്രമകരവും ദുഷ്‌കരവുമാണ്. ഇരട്ടയാര്‍ ടണലിന് സമീപം നിരവധി കുട്ടികള്‍ കളിക്കുവാനെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏതുസമയവും അപകടം മേഖലയില്‍ പതിയിരിക്കുന്നുണ്ട്.

ടണല്‍ മുഖത്തും പരിസരങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഡാം സേഫ്റ്റി അതോറിറ്റിയും,  കെഎസ്ഇബിയുംചേര്‍ന്ന് നടപ്പിലാക്കണമെന്നാണ് പ്രദേശവാസികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. 1974 മാര്‍ച്ചില്‍ ആരംഭിച്ച ടണല്‍ നിര്‍മാണം 1980 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍  ഒറ്റപ്പാറയില്‍ അഞ്ചുരുളിയിലും ഇരട്ടയാറിലും ഒരുപോലെ നിര്‍മാണം ആരംഭിച്ച് കൂട്ടിയോജിപ്പിച്ചതാണ് അഞ്ചുരുളി ടണല്‍. ടണലിനുള്ളില്‍ ആളുകള്‍ കുടുങ്ങി രക്ഷപ്പെടുത്തിയ ചരിത്രവും ഉണ്ടായിട്ടുണ്ട്.അപകട സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow