അയ്യപ്പന്‍കോവില്‍ ഗുരുധര്‍മപ്രചാരണ സഭയുടെ നേതൃത്വത്തില്‍ ഗുരുസമാധി ദിനാചരണം
അയ്യപ്പന്‍കോവില്‍ ഗുരുധര്‍മപ്രചാരണ സഭയുടെ നേതൃത്വത്തില്‍ ഗുരുസമാധി ദിനാചരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗുരുധര്‍മപ്രചാരണ സഭയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രഘു പി.ആര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗുരുദേവ കൃതികള്‍ പഠിക്കുകയും, അതനുസരിച്ച് ജീവിക്കുവാനും - ജീവിക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുക, ഗുരുദേവ സന്ദേശങ്ങള്‍ ഈ കാലഘട്ടത്ത് എത്രത്തോളം പ്രാധാന്യം നല്‍കുന്നതാണ് എന്നതിനെപ്പറ്റി രഘു പി. ആര്‍ സന്ദേശം നല്‍കി. പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ്, കേന്ദ്ര സമിതിയംഗം എസ് ഷിബു, ജില്ലാ ജോയിന്‍ സെക്രട്ടറി ബിനു ശ്രീധരന്‍ , ജില്ലാ കമ്മിറ്റിയംഗം ചന്ദ്രശേഖരന്‍, ജഗതി ഓലിക്കല്‍ കളരി സംഘം യൂണിറ്റ് സെക്രട്ടറി മോഹന്‍ നരിക്കുഴി, സി കെ ശശി, തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






