ഉപ്പുതറ ടൗണില്‍ ബോട്ടില്‍ ബിന്നുകള്‍ സ്ഥാപിച്ചു
ഉപ്പുതറ ടൗണില്‍ ബോട്ടില്‍ ബിന്നുകള്‍ സ്ഥാപിച്ചു

ഇടുക്കി: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഉപ്പുതറ ടൗണില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. ഗ്രാമീണ്‍ ബാങ്ക് നല്‍കിയ ബോട്ടില്‍ ബൂത്തുകള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഏറ്റുവാങ്ങി. ടൗണില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയാതിരിക്കാനാണ് ഇവ കൈമാറിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ജെയിംസ് തോക്കോമ്പില്‍, ഷീബ സത്യനാഥ്, സാബു വേങ്ങവേലി എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ സേനാംഗങ്ങള്‍, ഗ്രാമീണ്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






