പാലാ മുത്തോലിയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് അപകടം: മാട്ടുക്കട്ട സ്വദേശി മരിച്ചു
പാലാ മുത്തോലിയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് അപകടം: മാട്ടുക്കട്ട സ്വദേശി മരിച്ചു

ഇടുക്കി: പാലാ മുത്തോലിയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. പിന്നില്‍ യാത്ര ചെയ്ത യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട കീപ്പുറത്ത് ജിബിന്‍ ബിജു(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കല്‍ സോന(22) യെ ഗുരുതര പരിക്കുകളോടെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് അപകടം. ജിബിന്‍ ഓടിച്ച ബൈക്ക് മുന്നില്‍പോയ സ്‌കൂട്ടറില്‍ തട്ടിയ ശേഷം ലോറിയില്‍ ഇടിക്കുകയായിരുന്നു.
What's Your Reaction?






