വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ അജ്ഞാത വാഹനം ഇടിച്ച് വയോധികന് പരിക്ക്
വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ അജ്ഞാത വാഹനം ഇടിച്ച് വയോധികന് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമലയ്ക്ക് സമീപം അജ്ഞാത വാഹനം ഇടിച്ച് വയോധികന് പരിക്ക്. വണ്ടിപ്പെരിയാര്‍ എച്ച്പിസി ചപ്പാത്ത് സ്വദേശി ജോസഫ് തോമസ് (70)നാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. അപകടത്തില്‍ ഇദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും തോളിനും പരിക്കേറ്റു. ജോസഫ് തന്റെ സ്‌കൂട്ടറില്‍ വാളാര്‍ഡി ജങ്ഷനിലേയ്ക്ക് എത്തുമ്പോള്‍ പുറകെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






