അണക്കരയില്‍ മോഷണം: ക്ഷേത്രത്തിന്റെയും പള്ളിയുടെയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു
അണക്കരയില്‍ മോഷണം: ക്ഷേത്രത്തിന്റെയും പള്ളിയുടെയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു
ഇടുക്കി: അണക്കരയില്‍ ക്ഷേത്രത്തിന്റെയും പള്ളിയുടെയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ശ്രീശിവപാര്‍വതി ക്ഷേത്രത്തിന്റെയും കുങ്കിരിപ്പെട്ടി ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയുടെ കുരിശടിയിലെ കാണിക്കവഞ്ചികളാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്നത്. ടൗണിന്റെ മധ്യഭാഗത്തുള്ള കുരിശടിയുടെ ഭണ്ഡാരപ്പെട്ടിയില്‍നിന്ന് പൂട്ട് തകര്‍ത്ത് നാണയങ്ങള്‍ ഉള്‍പ്പെടെ അപഹരിച്ചു. തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും സമാനമായ രീതിയില്‍ തകര്‍ത്തു. പൊലീസ് പെട്രോളിങ് നടക്കുന്ന സിസി ക്യാമറ നിരീക്ഷണത്തിലുള്ള ടൗണിന്റെ ഹൃദയഭാഗത്ത് നടന്ന മോഷണം വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. ക്ഷേത്രം ഭാരവാഹികള്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കി
What's Your Reaction?