105ന്റെ നിറവില്‍ തോമസ് വര്‍ക്കി: ജന്മദിനം ആഘോഷമാക്കി മക്കളും കൊച്ചുമക്കളും
105ന്റെ നിറവില്‍ തോമസ് വര്‍ക്കി: ജന്മദിനം ആഘോഷമാക്കി മക്കളും കൊച്ചുമക്കളും
ഇടുക്കി: കുടിയേറ്റ കര്‍ഷകന്‍ പാണ്ടിപ്പാറ കൊള്ളിക്കുളവില്‍ തോമസ് വര്‍ക്കിയുടെ 105-ാം ജന്മദിനം ആഘോഷമാക്കി മക്കളും കൊച്ചുമക്കളും. കേക്ക് മുറിച്ച് ആഘോഷിച്ച ചടങ്ങില്‍ ആദ്യവസാനം വരെ കൊച്ചേട്ടന്‍ പങ്കെടുത്തു. നടക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നൊഴിച്ചാല്‍ 105ന്റെ തികവിലും യാതൊരു വിധ ജീവിതശൈലീ രോഗങ്ങളും ഇല്ലായെന്നതാണ് പ്രത്യേകത. കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് കൊള്ളിക്കുളവില്‍ വര്‍ക്കിയുടെയും മറിയത്തിന്റെയും മകനായി 1920 നവംബര്‍ ഒന്നിനാണ് തോമസ് വര്‍ക്കിയുടെ ജനനം. ദാരിദ്ര്യത്തിന്റെ നാളുകളില്‍ ജീവിതമാര്‍ഗം തേടി ഇടുക്കിയിലെത്തിയ കുടുംബം കാട്ടാനയോടും മലമ്പാമ്പിനോടും മലമ്പനിയോടും പടവെട്ടി ജീവിതമാര്‍ഗം തെളിച്ചതോടെ തോമസ് വര്‍ക്കി നാട്ടുകാരുടെ കൊച്ചേട്ടനായി മാറി. ഭാര്യ ത്രേസ്യാമ്മ 2018 ഒക്ടോബര്‍ അഞ്ചിന് വിടപറയുമ്പോഴും കൊച്ചേട്ടന് കരുത്തായി 12 മക്കളും, മരുമക്കളും, കൊച്ചുമക്കളും കൂടെയുണ്ട്. പാണ്ടിപ്പാറ ഈട്ടിക്കവലയിലെ തറവാട് വീട്ടില്‍ ഇളയ മകനും പൊതു പ്രവര്‍ത്തകനുമായ സന്തോഷിന്റെയും മരുമകള്‍ ഷിനോ മോളുടെയും സംരക്ഷണത്തിലാണ് കൊച്ചേട്ടന്‍. 6 തലമുറകളുടെ ജീവിതങ്ങളെ കണ്ടറിഞ്ഞ കൊച്ചേട്ടന്‍ ഇന്നും നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും പ്രിയപ്പെട്ടവനാണ്.
What's Your Reaction?

