വണ്ടിപ്പെരിയാര്‍ റോഡുകളിലെ യാത്രാതടസം നീക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ
വണ്ടിപ്പെരിയാര്‍ റോഡുകളിലെ യാത്രാതടസം നീക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: പീരുമേട് താലൂക്കിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വണ്ടിപ്പെരിയാറില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ റോഡുകളില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാതടസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ്, ഗവി എന്നിവിടങ്ങളിലേക്ക് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള റോഡുകളിലാണ് വനം വകുപ്പ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് യാത്രാ തടസപ്പെടുത്തുന്നത്. എസ്റ്റേറ്റ് മേഖലകളിലെ യാത്രതടസം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അടിയന്തരമായി തന്നെ ഗവി റൂട്ടില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ധര്‍മാവേലി, വാളാര്‍ഡി, മേപ്പരട്ട്, ഓടമേട്, ഗ്രാമ്പി എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. പീരുമേട് താലൂക്കിലെ വിവിധ തോട്ടം പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പെര്‍മിറ്റ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, സ്വകാര്യ ബസ് ഉടമകള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






