വണ്ടിപ്പെരിയാറില്‍ കര്‍ഷക ദിനാചരണം
വണ്ടിപ്പെരിയാറില്‍ കര്‍ഷക ദിനാചരണം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കൃഷിഭവന്‍ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും നടത്തി. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍ അധ്യക്ഷയായി. മുതിര്‍ന്ന കര്‍ഷകന്‍ എം എസ് തങ്കച്ചന്‍ മക്കനാല്‍, കര്‍ഷക തൊഴിലാളി ചവറപ്പുഴ വര്‍ഗീസ് തോമസ്, വിദ്യാര്‍ഥി കര്‍ഷകന്‍ ഡെയിന്‍ സോജന്‍ തുടങ്ങി എട്ടോളം പ്രതിഭകളെ ആദരിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഷാദ്, പഞ്ചായത്തംഗം വി ശിവന്‍കുട്ടി സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു തോമസ് പദ്ധതി വിശദീകരിച്ചു. കൃഷി ഡയറക്ടര്‍ സിമി എബ്രഹാം സെമിനാര്‍ നയിച്ചു. മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ വിതരണം ചെയ്തു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു.
What's Your Reaction?






