പുതുവര്‍ഷത്തിലെ കാണിക്കപ്പണം വയനാടിന്: മാതൃകയാക്കാം കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തെ
പുതുവര്‍ഷത്തിലെ കാണിക്കപ്പണം വയനാടിന്: മാതൃകയാക്കാം കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തെ

ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതുവര്‍ഷ ദിനത്തിലെ വരുമാനം വയനാട് പുനരധിവാസത്തിനായി നല്‍കും. ക്ഷേത്രത്തില്‍ നടക്കുന്ന കളഭാഭിഷേകത്തോടനുബന്ധിച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാണിക്കവഞ്ചിയില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന കാണിക്കപ്പണമാണ് നല്‍കുന്നത്. ഇക്കാര്യം അറിയിച്ച് ക്ഷേത്രത്തില്‍ നേരത്തെ ബോര്‍ഡും സ്ഥാപിച്ചിരുന്നു. പുതുവര്‍ഷ ദിനത്തില്‍ രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സഹായധനം നല്‍കുന്നതിലും ഭക്തരുടെ വലിയ പങ്കാളിത്തമുണ്ടായി. തന്ത്രി ജിതിന്‍ ഗോപാലന്‍, മേല്‍ശാന്തി എം എസ് ജഗദീഷ്, ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി ബിനു പാറയില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






