പഴയ മൂന്നാറിലെ ആട്ടുപാലം നിര്‍മാണം വൈകുന്നു: നാട്ടുകാര്‍ക്ക് യാത്രാദുരിതം
പഴയ മൂന്നാറിലെ ആട്ടുപാലം നിര്‍മാണം വൈകുന്നു: നാട്ടുകാര്‍ക്ക് യാത്രാദുരിതം
ഇടുക്കി: പഴയ മൂന്നാര്‍ ഹൈറേഞ്ച് ക്ലബ്ബിനുസമീപം 2018ലെ പ്രളയത്തില്‍ തകര്‍ന്ന ആട്ടുപാലത്തിനുപകരം പുതിയ പാലം നിര്‍മിക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. മുതിരപ്പുഴയാറിന് കുറുകെ ഉണ്ടായിരുന്ന പാലം നശിച്ചതോടെ പ്രദേശവാസികള്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് അക്കരെയിക്കരെ എത്തുന്നത്. പ്രളയത്തെ തുടര്‍ന്ന് മുതിരപ്പുഴയാറിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാലം ഒലിച്ചുപോയത്. പിന്നിട് പുതിയ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ചൊക്കനാട്, പഴമൂന്നാര്‍ മേഖലകളിലെ താമസക്കാരുടെ ആശ്രയമായിരുന്നു ഈ പാലം. ഇപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് വീട്ടിലെത്തുമ്പോള്‍ പണച്ചെലവും കൂടുതലാണ്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?