അടിമാലിയില്‍ കെട്ടിടത്തിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം
അടിമാലിയില്‍ കെട്ടിടത്തിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം
ഇടുക്കി: അടിമാലിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടത്തില്‍ മധ്യവയസ്‌കന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചന്‍ (65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. നാലുമാസം മുമ്പ് വരെ ഇയാള്‍ അടിമാലിയിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്‌കൂളില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നു. നിരന്തരമായ മദ്യപാനത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നതായി മാനേജ്മെന്റ് അറിയിച്ചു. പിന്നീട് സ്വദേശത്തേക്ക് പോയില്ല. അടിമാലി മേഖലയില്‍ കൂലിവേലയുമായി പിന്നീട് കഴിയുകയായിരുന്നു. കെട്ടിടത്തില്‍ ടൈല്‍ വിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍തന്നെ കെട്ടിട ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു. അടിമാലി പൊലീസ് എത്തി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. മരണകാരണം വ്യക്തമായിട്ടില്ല. ബന്ധുക്കള്‍ എത്തിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?