സിപിഐഎം സേനാപതിയില്‍ വി എം ജോസഫ് അനുസ്മരണം നടത്തി
സിപിഐഎം സേനാപതിയില്‍ വി എം ജോസഫ് അനുസ്മരണം നടത്തി
ഇടുക്കി: എല്ലാവിധ ഗുണ്ടായിസത്തേയും നേരിടുന്ന ധീരനായ പോരാളിയായിരുന്നു വി എം ജോസഫെന്ന് എം എം മണി എംഎല്‍എ. സേനാപതിയില്‍ വി എം ജോസഫ് അനുസ്മരണ ദിനാചരണവും പൊതുസമ്മേളനവും ഉദത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തന്‍പാറ ഏരിയാ കമ്മിറ്റിയംഗം, വട്ടപ്പാറ ലോക്കല്‍ കമ്മറ്റി സെക്രട്ടറി, സിഐടിയു ശാന്തന്‍പാറ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിലിരിക്കെ 1989 ജനുവരി 15 നാണ് വി എം ജോസഫ് അന്തരിച്ചത്. സേനാപതി പഞ്ചായത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി നിരവധി പോരാട്ടങ്ങള്‍ സംഘടിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അനുസമരണത്തോടനുബന്ധിച്ച് പതാക ഉയര്‍ത്തിയ ശേഷം വട്ടപ്പാറ ടൗണിലേക്ക് പ്രകടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി എന്‍ മോഹനന്‍, ഏരിയ സെക്രട്ടറി വി വി ഷാജി, പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എ ജോണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?