പാറേമാവ് പത്തേക്കര്‍ നഗറില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍
പാറേമാവ് പത്തേക്കര്‍ നഗറില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍
ഇടുക്കി: ജില്ലാ ആസ്ഥാനത്തിനുസമീപം പാറേമാവ് പത്തേക്കര്‍ നഗറില്‍ കടുവയെ കണ്ടതോടെ ജനം ഭീതിയില്‍. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയാണ് പത്തേക്കര്‍ സ്വദേശി സരമ്മ വീടിന് സമീപം കടുവയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തൊടുപുഴയല്‍നിന്ന് ഡ്രോണ്‍ എത്തിച്ചും പരിശോധന നടത്തി. കടുവയുടെ കാല്‍പാടുകളും കണ്ടെത്താനായിട്ടില്ല. വരുന്ന രണ്ടുദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സി കെ ആനന്ദന്‍ പറഞ്ഞു. കഞ്ഞിക്കുഴിയില്‍ പുലിയിറങ്ങിയതും ഇടുക്കി പാര്‍ക്കിനുസമീപം കടുവയെ കണ്ടതും കരിമണലിലും മീന്‍മൂട്ടിക്കുസമീപം ആനകളിറങ്ങിയതും കഴിഞ്ഞയാഴ്ചയിലാണ്. അടുത്ത നാളുകളിലാണ് ഇവയുടെ സാന്നിധ്യം ആള്‍ താമസമുള്ള സ്ഥലത്തേക്ക് വ്യാപിച്ചത്. അടിയന്തിരമായി വന്യമൃഗശല്യം നേരിടുന്നതിന് വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി കെ ഗോപകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആല്‍ബര്‍ട്ട് കെ സണ്ണി, അനിത്ത് സി, ഹോര്‍മീസ്, ആര്യ ലക്ഷ്മി, എം വി ജയകുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
What's Your Reaction?