കെവിവിഇഎസ് ഉപ്പുതറ യൂണിറ്റില്‍ ക്രിസ്മസ് ആഘോഷം
കെവിവിഇഎസ് ഉപ്പുതറ യൂണിറ്റില്‍ ക്രിസ്മസ് ആഘോഷം
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. പ്രസിഡന്റ് സിബി മുത്തുമാക്കുഴി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ അംഗങ്ങള്‍ക്കും കേക്ക് വിതരണം ചെയ്തു. അടുത്ത വര്‍ഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. സൊസൈറ്റി രൂപീകരണം, മരണാന്തര സഹായം, ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പദ്ധതി, വായ്പ വിതരണം, രക്തബാങ്ക് രൂപീകരണം എന്നിവയാണ് പദ്ധതികള്‍. ജില്ലാ കമ്മിറ്റിയംഗം സാബു ജോസഫ്, സെക്രട്ടറി ഷാജി പി എം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






