പൂപ്പാറയില്‍ മെഡിക്കല്‍ ക്യാമ്പും തൈറോയിഡ് സ്‌ക്രീനിങ് ടെസ്റ്റും
പൂപ്പാറയില്‍ മെഡിക്കല്‍ ക്യാമ്പും തൈറോയിഡ് സ്‌ക്രീനിങ് ടെസ്റ്റും

ഇടുക്കി: ജില്ലാ ഹോമിയോ ആശുപത്രി, മുട്ടം തൈറോയിഡ് സ്പെഷ്യല്‍ ക്ലിനിക്, ശാന്തന്‍പാറ ഗവ. ഹോമിയോ ആശുപത്രി, റോട്ടറി ക്ലബ് ഓഫ് വിന്റേജ് മൂന്നാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും തൈറോയിഡ് സ്‌ക്രീനിങ് ടെസ്റ്റും ബോധവല്‍ക്കരണ സെമിനാറും നടത്തി. എസ്റ്റേറ്റ് പൂപ്പാറ മണമ്മേല്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗിസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയില്‍ തൈറോയിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തൈറോയിഡ് സ്‌ക്രീനിംഗ് ടെസ്റ്റ്, തൈറോയിഡ് ബോധവല്‍ക്കരണം തുടങ്ങിയവ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷാ ദീലീപ്, പഞ്ചായത്ത് അംഗങ്ങളായ എം ഹരിചന്ദ്രന്‍, മനു റെജി, പ്രിയദര്‍ശിനി ഗോപാലകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അനു ജോസഫ്, ഡോ.എല്‍ പി അജിത്ത്, ഡോ. എല്‍ബി എല്‍ദോസ് എന്നിവര്‍ സെമിനാര്‍ നയിച്ച് ചികിത്സ നല്‍കി. ക്ലബ് പ്രസിഡന്റ് എം എം ഷാജി, സെക്രട്ടറി ബേസില്‍ ഐപ്പ്, ട്രഷറര്‍ കലേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






