മലയാളി ചിരി ക്ലബ് കട്ടപ്പനയില്‍ സംഘടിപ്പിച്ച തീറ്റ മത്സരം ആവേശമായി
മലയാളി ചിരി ക്ലബ് കട്ടപ്പനയില്‍ സംഘടിപ്പിച്ച തീറ്റ മത്സരം ആവേശമായി
ഇടുക്കി: മലയാളി ചിരി ക്ലബ് കട്ടപ്പനയില്‍ സംഘടിപ്പിച്ച തീറ്റ മത്സരം ആവേശമായി. രണ്ട് വനിതകളും മൂന്ന് ഇതര സംസ്ഥാനക്കാരും ഉള്‍പ്പെടെ 17 പേര്‍ മത്സരിച്ചു. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു മത്സര വിഭവം. 16 ഇഡ്ഡലി കഴിച്ച കട്ടപ്പന കുന്നുംപുറത്ത് ജിതിന്‍ ജിജി ഒന്നാംസമ്മാനമായ 5001 രൂപയും പൂവന്‍ കോഴിയും സ്വന്തമാക്കി. 14 ഇഡ്ഡലി കഴിച്ച കട്ടപ്പന പാലിയേക്കല്‍ പി എസ് മനോജ് രണ്ടാം സമ്മാനമായ 3001 രൂപയും 13 ഇഡ്ഡലി കഴിച്ച ബംഗാള്‍ സ്വദേശി മംഗള്‍ 1001 രൂപയും കരസ്ഥമാക്കി. മത്സരിച്ച രണ്ട് വനിതകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. മത്സരത്തിനായി സംഘാടകര്‍ ആയിരം ഇഡ്ഡലിയും ആവശ്യാനുസരണം ചമ്മന്തിയും കരുതിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി സമ്മാനദാനം നിര്‍വഹിച്ചു. ക്ലബ് രക്ഷാധികാരി ജോര്‍ജി മാത്യു, പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, സെക്രട്ടറി ഇ ആര്‍ അശോക്, മനോജ് വര്‍ക്കി, വിപിന്‍ വിജയന്‍, പ്രിന്‍സ് മൂലേച്ചാലില്‍, ടിജിന്‍ ടോം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

