രാജകുമാരിയില്‍ ഡിസിസി അംഗവും സംഘവും സ്ത്രീകളെ ആക്രമിച്ചതായി പരാതി 

രാജകുമാരിയില്‍ ഡിസിസി അംഗവും സംഘവും സ്ത്രീകളെ ആക്രമിച്ചതായി പരാതി 

Feb 27, 2026 - 11:24
 0
രാജകുമാരിയില്‍ ഡിസിസി അംഗവും സംഘവും സ്ത്രീകളെ ആക്രമിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: രാജകുമാരി കുംഭപ്പാറയില്‍ സ്ത്രീകള്‍ക്കുനേരെ ഡിസിസി അംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതായി പരാതി. കോണ്‍ഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട്, പ്രദേശവാസികള്‍ ആയ മഠത്തിശേരി രാജു, രാജുവിന്റെ മക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കുംഭപ്പാറ മണപ്പാടന്‍മുറിയില്‍ സുധ, മകള്‍ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, അയല്‍വാസി ബിന്ദു, ബിന്ദുവിന്റെ മകള്‍ കൃഷ്ണപ്രിയ എന്നിവര്‍ക്കുനേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ബിന്ദുവിന്റെ വീടുസമീപം എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. വഴി തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ഷാജി സ്ഥാപിച്ചിരുന്ന ഗേറ്റ് ഇളകിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow