കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു
ഇടുക്കി: വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ചേര്‍ന്നു. പ്രസിഡന്റ് കെ ബാലസിങ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുക, പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുകയും ചെയ്യുക, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ വിവിധ മേഖലകളിലെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും കരട് പദ്ധതിരേഖയ്ക്ക് ജനകീയ പങ്കാളിത്തത്തോടെ അന്തിമരൂപം നല്‍കുകയുമാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?