ചക്കുപള്ളം പിഎച്ച്‌സിയില്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ സ്ഥാപിച്ചു
ചക്കുപള്ളം പിഎച്ച്‌സിയില്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ സ്ഥാപിച്ചു
ഇടുക്കി: ചക്കുപള്ളം പിഎച്ച്‌സിയില്‍ പുതുതായി സ്ഥാപിച്ച വാട്ടര്‍ ഡിസ്‌പെന്‍സര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനംചെയ്തു. അണക്കര കിണറ്റുകരഗ്രൂപ്പാണ് ഡിസ്‌പെന്‍സര്‍ വാങ്ങി നല്‍കിയത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇനിമുതല്‍ ചൂടുവെള്ളവും പച്ചവെള്ളവും യഥേഷ്ടം ലഭ്യമാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശോഭ പി ആര്‍, ജയന്‍ കുഴിക്കാട്ട്, പഞ്ചായത്തംഗം ഷീബ ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ഹണി ഏലിയാസ്, അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, ടിജു പി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?