കാര്‍ഗില്‍ വിജയദിനം: ബിഡിജെഎസ് കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കാര്‍ഗില്‍ വിജയദിനം: ബിഡിജെഎസ് കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Jul 26, 2026 - 16:36
 0
കാര്‍ഗില്‍ വിജയദിനം: ബിഡിജെഎസ് കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി
This is the title of the web page

ഇടുക്കി: കാര്‍ഗില്‍ വിജയദിനത്തെ അനുസ്മരിച്ച് ബിഡിജെഎസ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി, കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഉദ്ഘാടനംചെയ്തു. ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ രാജ്യത്തിനകത്തും പുറത്തുംനിന്ന് ചിലര്‍ ശ്രമം നടത്തുന്ന കാലഘട്ടത്തില്‍ ജീവത്യാഗം ചെയ്ത ധീരസൈനികരുടെ സ്മരണകള്‍ രാഷ്ട്രസ്‌നേഹികള്‍ക്ക് പ്രചോദനമാകണമെന്ന് നേതാക്കള്‍ പറഞ്ഞു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോകന്‍ കാരുവേലില്‍, ജനറല്‍ സെക്രട്ടറി സുരേഷ് പി സി, പീരുമേട് നിയോജകമണ്ഡലം കണ്‍വീനര്‍ സുബീഷ് എം ബി, മനു കല്ലോലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow