ചക്കുപള്ളം പഞ്ചായത്ത് സിഡിഎസ് വായ്പ വിതരണമേള നടത്തി
ചക്കുപള്ളം പഞ്ചായത്ത് സിഡിഎസ് വായ്പ വിതരണമേള നടത്തി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്ത് സിഡിഎസ് സംഘടിപ്പിച്ച വായ്പ വിതരണമേള അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍നിന്ന് 1.99 കോടി രൂപയാണ് അനുവദിച്ചത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ പി കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ജയമോള്‍ സാബു, പഞ്ചായത്ത് സെക്രട്ടറി ജസ്മല്‍ ജലാല്‍, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ദാനിയേല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ അനു ടി എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?