തങ്കമണി സെന്റ് തോമസ് മണ്‍സൂണ്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി

തങ്കമണി സെന്റ് തോമസ് മണ്‍സൂണ്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി

Jun 9, 2025 - 15:56
Jun 9, 2025 - 16:15
 0
തങ്കമണി സെന്റ് തോമസ് മണ്‍സൂണ്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി
This is the title of the web page

ഇടുക്കി: തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് എന്‍സിസി യൂണിറ്റ് ഭക്ഷ്യദിനത്തോടനുബന്ധിച്ച് മണ്‍സൂണ്‍ ഫ്രൂട്ട് ഫെസ്റ്റ് നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. വീട്ടുവളപ്പില്‍ ലഭ്യമാകുന്ന വിഷരഹിതമായതും പോഷകമൂല്യമുള്ളതുമായ വിവിധയിനം പഴവര്‍ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. പഴവര്‍ഗങ്ങളും അവയുടെ 50ലേറെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി. മാനേജര്‍ ഫാ. തോമസ് പുത്തന്‍പുരയില്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, പഞ്ചായത്തംഗം ജോസ് തൈച്ചേരില്‍, പ്രിന്‍സിപ്പാള്‍ സാബു കുര്യന്‍, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം, എന്‍സിസി പ്രോഗ്രാം ഓഫീസര്‍ ലെഫ്. സുനില്‍ കെ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow