ദേവികുളത്തെ തോല്‍വിക്ക് പിന്നില്‍ സിപിഐഎം: സിപിഐ മൂന്നാര്‍ മണ്ഡലം കമ്മിറ്റി 

ദേവികുളത്തെ തോല്‍വിക്ക് പിന്നില്‍ സിപിഐഎം: സിപിഐ മൂന്നാര്‍ മണ്ഡലം കമ്മിറ്റി 

Jun 10, 2026 - 17:07
 0
ദേവികുളത്തെ തോല്‍വിക്ക് പിന്നില്‍ സിപിഐഎം: സിപിഐ മൂന്നാര്‍ മണ്ഡലം കമ്മിറ്റി 
This is the title of the web page

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് സിപിഐ മൂന്നാര്‍ മണ്ഡലം കമ്മിറ്റി. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ് രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള ചില സിപിഐഎം നേതാക്കള്‍ ഇടത് സ്ഥാനാര്‍ഥിക്കെതിരായി പ്രവര്‍ത്തിച്ചു. പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ എ രാജാ ജയിക്കുമെന്ന സാഹചര്യം ഉയര്‍ന്നപ്പോള്‍ എസ് രാജേന്ദ്രന്‍ പലരെയും വിളിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചെന്നും നേതാക്കള്‍ ആരോപിച്ചു. നിലവില്‍ പരാജയ കാരണം സിപിഐക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം നടക്കുന്നത്. സിപിഐഎമ്മിലെ പ്രതിസന്ധികളാണ് യഥാര്‍ഥ കാരണം. ഇത് സിപിഐഎം ജില്ലാ കമ്മിറ്റി വിലയിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എ ഡി ചന്ദ്രപാല്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow