പ്രതിസന്ധികളുടെ നടുവില്‍ ഹൈറേഞ്ചിലെ നെല്‍കര്‍ഷകര്‍
പ്രതിസന്ധികളുടെ നടുവില്‍ ഹൈറേഞ്ചിലെ നെല്‍കര്‍ഷകര്‍

ഇടുക്കി: ഹൈറേഞ്ചില്‍ നിന്ന് നെല്‍കൃഷി അന്യമാകുമ്പോളും കൃഷി ഉപേക്ഷിക്കാതെ മുമ്പോട്ട് പോകുന്ന കര്‍ഷകര്‍ ഇന്ന് ജില്ലയിലുണ്ട്. എന്നാല്‍ നെല്ല് വിറ്റഴിക്കാനുള്ള വിപണിയും കൃഷി പരിചരണ ചെലവുകളും നെല്‍കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. കൃഷി പരിചണത്തിനാവശ്യമായ തൊഴിലാളികളുടെ ലഭ്യത കുറവ്, തൊഴിലാളികളുടെ കൂലി എന്നിവയും നെല്‍കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ പിന്തുണ കുറവും കാലാവസ്ഥ വൃതിയാനവും കാട്ടുമൃഗ ശല്യവും നെല്‍കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ തന്നെ. നിലവിലെ സ്ഥിതിയില്‍ മുമ്പോട്ട് പോയാല്‍ അവശേഷിക്കുന്നയാളുകളും നെല്‍കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






