ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കണം: പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കണം: പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പരിമിതമായ സൗകര്യത്തിലെന്ന് ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. നിലവില്‍ ജില്ലാ ആശുപത്രിയിക്കുവേണ്ട സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ടുവര്‍ഷം മുമ്പ് പുതിയതായി സ്ഥാപിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. 10000 ലിറ്റര്‍ സംഭരണശേഷിയുള്ള ഈ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമെ ഐസിയു, ക്യാഷ്വാലിറ്റി, വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്ലാന്റില്‍ ഓക്‌സിജന്‍ നിറയ്ക്കാന്‍ വാഹനമെത്തിക്കാന്‍ സൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സെപ്റ്റംബറില്‍ കമ്പനിയുമായുള്ള കരാര്‍ അവസാനിക്കും. കരാര്‍ അവസാനിച്ചാല്‍ പ്ലാന്റില്‍ ഓക്‌സിജന്‍ ഫില്ല് ചെയ്തുനല്‍കില്ലെന്ന് കാണിച്ച് സൂപ്രണ്ടിന് കമ്പനി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടേയ്ക്കുള്ള റോഡുകളുടെ നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കമെന്നും അധികൃതര്‍ പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്റ് മാത്രമല്ല 11 കെ വി ഫീഡര്‍ ട്രാന്‍സ്‌ഫോര്‍മര്‍ സിസ്റ്റം സ്ഥാപിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് സ്ഥാപിച്ചാല്‍ മാത്രമെ സെന്‍ട്രലൈസ് എസി അടക്കം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യം വികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
What's Your Reaction?






