ഉപ്പുതറ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം
ഉപ്പുതറ ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷം

ഇടുക്കി: ഉപ്പുതറ ടൗണിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. ഒന്‍പതേക്കര്‍ പത്തേക്കര്‍ ഭാഗങ്ങളില്‍ സ്‌കൂളിലേയ്ക്ക് വിദ്യാര്‍ഥികള്‍ എത്തുന്നതും തിരിച്ചുപോകുന്നതുമായി സമയങ്ങളില്‍ നായകള്‍ കൂട്ടത്തോടെ എത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവറ്റകളെ തുരുത്താന്‍ ശ്രമിച്ചാല്‍ കുരച്ചുകൊണ്ട് ആക്രമിക്കാന്‍ വരുന്ന സ്ഥിതിയാണുള്ളത്. വിദ്യാര്‍ഥികള്‍ക്കുപുറമെ കാല്‍നട, വാഹനയാത്രികര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നായകളെ തുരത്താനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






