മലയോര ഹൈവേയില്‍ കക്കാട്ടുകടയിലെ അപകട വളവ്: വാഹനയാത്രികരുടെ പേടിസ്വപ്‌നം

മലയോര ഹൈവേയില്‍ കക്കാട്ടുകടയിലെ അപകട വളവ്: വാഹനയാത്രികരുടെ പേടിസ്വപ്‌നം

May 21, 2025 - 14:57
May 21, 2025 - 15:01
 0
മലയോര ഹൈവേയില്‍ കക്കാട്ടുകടയിലെ അപകട വളവ്: വാഹനയാത്രികരുടെ പേടിസ്വപ്‌നം
This is the title of the web page

ഇടുക്കി: ചപ്പാത്ത്- പുളിയന്‍മല മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയ്ക്ക് സമീപത്തെ വളവ് വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് വാഹനങ്ങളെ അപകടത്തിലാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഹൈവേയില്‍നിന്നാണ് പൊന്നിക്കവല-വെള്ളയാംകുടി ബൈപാസ് റോഡിലേക്കും വാഹനങ്ങള്‍ക്ക് പ്രവേശിക്കാം.
വളവില്‍ ഇതിനോടകം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കഴിഞ്ഞദിവസം കാറുകള്‍ കൂട്ടിയിടിച്ചിരുന്നു. വാഹനങ്ങളുടെ മത്സരയോട്ടവും അമിതവേഗവും ഭീഷണിയാണ്. അപകടസാധ്യത മേഖലകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളവിന്റെ മധ്യഭാഗത്തുനിന്നാണ് പൊന്നിക്കവല-വെള്ളയാംകുടി ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്നത്. ബൈപാസ് റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് വാഹനങ്ങള്‍ പെട്ടെന്നുകയറിവരുന്നതും അപകടമുണ്ടാക്കുന്നു. വളവിന്റെ ഒരുഭാഗത്ത് വീതിക്കുറവുണ്ട്. ഇത് കാല്‍നടയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അടിയന്തരമായി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow