കട്ടപ്പനയില്‍ അറസ്റ്റിലായവരുടെ ഈരാറ്റുപേട്ടയിലെ ഗോഡൗണില്‍ പൊലീസ് റെയ്ഡ്: നിരവധി സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

കട്ടപ്പനയില്‍ അറസ്റ്റിലായവരുടെ ഈരാറ്റുപേട്ടയിലെ ഗോഡൗണില്‍ പൊലീസ് റെയ്ഡ്: നിരവധി സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

Mar 9, 2025 - 20:33
Mar 9, 2025 - 21:02
 0
കട്ടപ്പനയില്‍ അറസ്റ്റിലായവരുടെ ഈരാറ്റുപേട്ടയിലെ ഗോഡൗണില്‍ പൊലീസ് റെയ്ഡ്: നിരവധി സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ സ്ഫോടക വസ്തുക്കളുമായി പിടിയിലായവരുടെ ഈരാറ്റുപേട്ടയിലെ ഗോഡൗണില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചു. ഇലക്ട്രിക്കല്‍ ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ നിരവധി സ്ഫോടക വസ്തുക്കള്‍ കുഴിവേലി ഭാഗത്തെ ഗോഡൗണില്‍നിന്ന് കണ്ടെടുത്തു. കട്ടപ്പന പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തുന്നത്.
പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ജീപ്പില്‍ കടത്താന്‍ ശ്രമിച്ച ഈരാറ്റുപേട്ട കണ്ടത്തില്‍ നടയ്ക്കല്‍ ഷിബിലി, വിതരണക്കാരനായ തീക്കോയി നടയ്ക്കല്‍ വെള്ളാപ്പള്ളിയില്‍ മുഹമ്മദ് ഫാസില്‍ എന്നിവരെ ശനിയാഴ്ച കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിബിലി ഓടിച്ച ജീപ്പില്‍നിന്ന് 300 ഇലക്ട്രിക്കല്‍ ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്.
ഇരട്ടയാര്‍ മേഖലയില്‍ ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും എത്തിച്ചശേഷം ശനി രാവിലെ 10 ഓടെ തിരികെവരുന്നതിനിടെ വാഹന പരിശോധനയിലാണ് ഷിബിലി അറസ്റ്റിലായത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഫാസിലിനെയും പിടികൂടി. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്യുന്നയാളാണ് ഷിബിലിയെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്ന് രഹസ്യമായി കൊണ്ടുവരുന്ന സ്‌ഫോടക വസ്തുക്കള്‍ ഈരാട്ടുപേട്ട കേന്ദ്രീകരിച്ച് സൂക്ഷിച്ച് വില്‍പ്പന നടത്തുന്നയാളാണ് മുഹമ്മദ് ഫാസില്‍. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍കുമാര്‍, എസ്‌ഐ മാരായ ബിനോയി അബ്രഹാം, ജി പ്രകാശ്, സിപിഒമാരായ എംഎം ഫൈസല്‍മോന്‍, എ ആര്‍ രേവതി, സല്‍ജോമോന്‍ കുര്യന്‍, സുബിന്‍, ദീപക് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow