ഏലപ്പാറയില്‍ ലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ക്ക് പരിക്ക്
ഏലപ്പാറയില്‍ ലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഏലപ്പാറയില്‍ ലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ക്ക് പരുക്കേറ്റു. വുഡ്‌ലാന്‍ഡ് എസ്റ്റേറ്റിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന പ്രവീണ്‍, അക്ഷയ്, അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. ലയമുറിയിലെ വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. തോട്ടം മേഖലയിലെ പല ലയങ്ങളും ജീര്‍ണാവസ്ഥയിലാണ്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഭീതിയോടെയാണ് തൊഴിലാളികള്‍ കഴിയുന്നത്.
What's Your Reaction?






