പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കാര്‍ഷികമേള നടത്തി
പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കാര്‍ഷികമേള നടത്തി
ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ജോര്‍ജിയന്‍ ഞായറാഴ്ച ചന്ത, പിതൃവേദി പാറത്തോട് യൂണിറ്റ് എന്നിവര്‍ ചേര്‍ന്ന് കാര്‍ഷികമേള നടത്തി. ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അവക്കാഡോ കൃഷി പരിചരണവും സാധ്യതകളും എന്ന വിഷയത്തില്‍ ജോസി കൊച്ചുകുടിയില്‍ ക്ലാസെടുത്തു. പാറത്തോട്ടിലെയും സമീപപ്രദേശങ്ങളിലെയും നൂറിലേറെ കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. പച്ചക്കറികള്‍, പൂച്ചെടികള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. വിവധ മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. മികച്ച കര്‍ഷകരെ ആദരിച്ചു. സമാപന സമ്മേളനം സാജന്‍ പുന്നത്താനത്ത് ഉദ്ഘാടനം ചെയ്തു. പിതൃവേദി പാറത്തോട് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുണ്ടോളിക്കല്‍ അധ്യക്ഷനായി. ഫാ. മെല്‍ബിന്‍ കരിവേലിക്കല്‍, സിസ്റ്റര്‍ ചൈതന്യ, കൃഷിഓഫീസര്‍ ബിജു കെ ഡി ജോര്‍ജ്, വരകുകാലാപറമ്പില്‍, ഷിബു അറുകാക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?