കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന് ടിവി നല്‍കി
കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന് ടിവി നല്‍കി
ഇടുക്കി: കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന് ടിവിയും സാനിറ്ററി നാപ്കിന്‍ ഡിസ്‌ട്രോയിഡ് ഇന്‍സിലേറ്ററും നല്‍കി. രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, കാട് മൂടിയ സംസ്ഥാന പാതയോരങ്ങളുടെ ശുചീകരണം, ഭവന നിര്‍മാണം, ഭക്ഷ്യകിറ്റി വിതരണം, ചികിത്സാ ധനസഹായം, റോഡരികില്‍ മിററുകള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ക്ലബ് ചെയ്യുന്നത്. ക്ലബ് പ്രസിഡന്റ് വിമല്‍ മാത്യു, സോണ്‍ ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍, ക്യാബിനറ്റ് മെമ്പറുമാരായ ജോര്‍ജ് അരീപ്ലാക്കല്‍, എബിന്‍സ് ജോണ്‍ ചുണ്ടന്‍കുഴിയില്‍, ലയന്‍സ് ക്ലബ് ഓഫ് കുരുവിളസിറ്റി ലേഡീസ് ഫോറം പ്രസിഡന്റ് റോസ്മി എബിന്‍സ്, സെക്രട്ടറി മിനി ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിന്റാ കുര്യന്‍, ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?

