നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു
ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു. മുരിക്കുംത്തൊട്ടി ആപ്കോസ് ആഡിറ്റോറിയത്തില്‍ പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണത്തിനായി 19 ലക്ഷം രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ സംഭരണ വിതരണത്തിനായി 6.6 രൂപയും അനുവദിച്ചിരുന്നു. ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ സംഭരണ വിതരണത്തിനായി നല്‍കുന്ന തുകയുടെ വിതരണോദ്്ഘാടനം വൈസ് പ്രസിഡന്റ് ശ്രീദേവി എസ് ലാല്‍ നിര്‍വഹിച്ചു. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി എ ജോണി, വിജയകുമാരി എസ് ബാബു, കെ ജെ സിജു, ക്ഷീരവികസന ഓഫീസര്‍ എ സി രജികുമാര്‍, റോസ്‌കി ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

