കെവിവിഇഎസ് ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാജാക്കാട്ട്
കെവിവിഇഎസ് ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാജാക്കാട്ട്
ഇടുക്കി: കെവിവിഇഎസ് സംസ്ഥാന വ്യാപകമായി നടത്തിയ ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജാക്കാട്ട് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ നിര്‍വഹിച്ചു. കേരളപ്പിറവി ദിനത്തില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായിചേര്‍ന്ന് എല്ലാ യൂണിറ്റുകളിലും ശുചീകരണം നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളും ടൗണുകളും ശുചീകരിക്കുകയാണ് ലക്ഷ്യം. ചടങ്ങില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി എസ് ബിജു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി. കെവിവിഇഎസ് ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവള്ളാട്ട്, രാജാക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി സജിമോന്‍ കോട്ടക്കല്‍, ട്രഷറര്‍ വി സി ജോണ്‍സണ്‍, വനിത വിങ്് പ്രസിഡന്റ് ആശ ശശികുമാര്‍, സെക്രട്ടറി ജയ മഹേഷ്, ട്രഷറര്‍ അനില ഹംസ, യൂത്ത്വിങ്പ്രസിഡന്റ് സി എസ് പ്രദീഷ് എന്നിവര്‍ പങ്കെടുത്തു. ഹരിതകര്‍മ സേനാംഗങ്ങളും എന്‍സിസി, എസ്പിസി കേഡറ്റുകളും ശുചീകരണത്തില്‍ പങ്കെടുത്തു.
What's Your Reaction?

