പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ 2024-25 അക്കാദമിക വര്‍ഷത്തെ ബിരുദദാന ചടങ്ങ് നടത്തി. കോളേജ് മാനേജര്‍ റവ. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തെയും അക്കാദമിക നേട്ടങ്ങളെയും ആദരിക്കുന്നതിനായാണ് പരിപാടി നടത്തിയത്. യോഗത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ബേര്‍ണി തറപ്പില്‍ സിഎംഐ മുഖ്യാതിഥിയായി.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കോളേജ് ഡയറക്ടര്‍ റവ. ഫാ. അനൂപ് തുരുത്തിമറ്റം സിഎംഐ അനുമോദിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജുകുട്ടി, എക്സാം കണ്‍ട്രോളര്‍ തുഷാര ടി കെ, ജോസ് കെ സെബിന്‍, ടിന്റു സെബാസ്റ്റ്യന്‍, സോനാ സെബാസ്റ്റ്യന്‍, അനിത തോമസ്, സാന്ദ്ര സണ്ണി, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ബിനു ജോര്‍ജ്, പ്രോഗ്രാം കോ- ഒര്‍ഡിനേറ്റര്‍മാരായ ഫെയ്ത് എബ്രാഹം, റിബിത മേരി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ നിരവധി രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു.
What's Your Reaction?






