രാജാക്കാട് മുല്ലക്കാനത്ത് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
രാജാക്കാട് മുല്ലക്കാനത്ത് മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ഇടുക്കി: രാജാക്കാട് മുല്ലക്കാനത്ത് ബുധനാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റില്‍ വേങ്ങമരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മുകളേല്‍ ബെറ്റി സാബുവിന്റെ വീടാണ് തകര്‍ന്നത്. ഭര്‍ത്താവ് മരണപ്പെട്ട ബെറ്റിയും വിദ്യാര്‍ഥിനികളായ 2 പെണ്‍മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രി 12 നാണ് കനത്ത കാറ്റില്‍ സമീപവാസിയുടെ പുരയിടത്തിലെ 100 ഇഞ്ച് വലിപ്പമുള്ള വേങ്ങമരം കടപുഴകി വീണത്. മരം വീണപ്പോള്‍ സമീപത്തുള്ള പ്ലാവും, സില്‍വര്‍ ഓക്ക് മരങ്ങളും ഒടിഞ്ഞു വീണു. കിടപ്പുമുറിയുടെയും, ബാത്ത്‌റൂമിന്റെയും ഷീറ്റുകള്‍ തകര്‍ന്നു. സമീപത്തെ പ്ലാവ് വീഴുമെന്ന് ഭയന്ന് ഇവര്‍ മറ്റൊരു മുറിയില്‍ കിടന്നതിനാല്‍ അപകടങ്ങള്‍ ഒഴിവായി. മഴ വെള്ളസംഭരണിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തംഗംവും വില്ലേജ് അധികാരികളും മരം മുറിച്ചു മാറ്റി ഷീറ്റ് വാങ്ങി ഇടുന്നതിനുള്ള നടപടികളെടുത്തു. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ അധിക്യതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയില്‍ ആവശ്യപെട്ടു.
What's Your Reaction?






