സിപിഐ പുളിയന്‍മല ബ്രാഞ്ച് സമ്മേളനം
സിപിഐ പുളിയന്‍മല ബ്രാഞ്ച് സമ്മേളനം

ഇടുക്കി: സിപിഐ പുളിയന്‍മല ബ്രാഞ്ച് സമ്മേളനം കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്‍.ശശി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം ടി.കെ. മുരുകന്‍ പതാക ഉയര്‍ത്തി. സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായിട്ടാണ് ബ്രാഞ്ച് സമ്മേളനം നടന്നത്. വണ്ടന്‍മേട് പഞ്ചായത്തംഗം സെല്‍വി ശേഖര്‍ അധ്യക്ഷയായി. സംസ്ഥാന കൗണ്‍സിലംഗം വി.കെ. ധനപാല്‍, ലോക്കല്‍ സെക്രട്ടറി കെ.എന്‍ കുമാരന്‍, മണ്ഡലം ഭാരവാഹികളായ കെ.എസ്. രാജന്‍, കെ.ആര്‍.രാജേന്ദ്രന്‍, ജി. അയ്യപ്പന്‍, സി.എസ്. അജേഷ്, ബ്രാഞ്ച് സെക്രട്ടറി എ.എസ്. രാജ എന്നിവര്‍ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എ.ആര്‍. രാജയേയും അസിസ്റ്റന്റ് സെക്രട്ടറിയായി പി. അനീഷിനേയും
തെരഞ്ഞെടുത്തു.
What's Your Reaction?






