വാഗമണ്ണിലെ വീടുകയറി ആക്രമണം: ആറുപേര്‍ അറസ്റ്റില്‍
വാഗമണ്ണിലെ വീടുകയറി ആക്രമണം: ആറുപേര്‍ അറസ്റ്റില്‍

വാഗമണ്‍: ഉളുപ്പൂണിയില്‍ വീട്ടില്‍ കയറി വീട്ടമ്മയേയും മാനസിക വെല്ലുവിളി നേരിടുന്ന മകളെയും ആക്രമിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. ഉളുപ്പൂണി സ്വദേശി പ്ലാക്കൂട്ടത്തില്‍ ജോസഫ് ചാക്കോ(കുട്ടപ്പന്‍-70) ആണ് ഒന്നാം പ്രതി. നാലാംപ്രതി അയ്യപ്പന്‍കോവില്‍ വട്ടങ്കില്‍ ഷിന്റോ ജോസഫ്(44), അഞ്ചാം പ്രതി അയ്യപ്പന്‍കോവില്‍ ചപ്പാത്ത് ആലടി പുതിയിടം മത്തച്ചന്‍ ഇമ്മാനുവേല്‍(63), ആറാം പ്രതി കാഞ്ചിയാര്‍ തൊപ്പിപ്പാള തുരുത്തിപ്പള്ളിയില്‍ പ്രിന്‍സ് ആന്റണി(38), ഏഴാം പ്രതി കാഞ്ചിയാര്‍ കല്യാണത്തണ്ട് ലീഷന്‍ ജോണ്‍(29), എട്ടാം പ്രതി ഉപ്പുതറ ഒന്‍പതേക്കര്‍ മടത്തിപറമ്പില്‍ വിജയകുമാര്‍(46) എന്നിവരാണ് വാഗമണ്‍ പൊലീസിന്റെ പിടിയിലായത്. ഉളുപ്പൂണി ലക്ഷ്മിഭവന്‍ ആര്‍ സോമന്റെ ഭാര്യ പുഷ്പ, ഇവരുടെ മകള്‍ എന്നിവരെയാണ് ഇവര്‍ ആക്രമിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






