എകെടിഎ തൂക്കുപാലം ഏരിയാ സമ്മേളനം മുണ്ടിയെരുമയില്‍ 

എകെടിഎ തൂക്കുപാലം ഏരിയാ സമ്മേളനം മുണ്ടിയെരുമയില്‍ 

Feb 13, 2024 - 19:10
Jul 10, 2024 - 19:33
 0
എകെടിഎ തൂക്കുപാലം ഏരിയാ സമ്മേളനം മുണ്ടിയെരുമയില്‍ 
This is the title of the web page

ഇടുക്കി: ഓള്‍ കേരളാ ടെയ്ലേഴ്സ് അസോസിയേഷന്‍ തൂക്കുപാലം ഏരിയ സമ്മേളനം മുണ്ടിയെരുമയില്‍ നടന്നു. എകെടിഎ ജില്ലാ ട്രഷറര്‍ അന്നമ്മ എ വി യോഗം ഉദ്ഘാടനം ചെയ്തു. തൂക്കുപാലം ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള അഞ്ച് യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക സ്വാന്തന പദ്ധതി, എസ്എച്ച്ജി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഏരിയാ പ്രസിഡന്റ് ഷാലി വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മോളി തോമസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പ്രമീള ടി, ട്രഷറര്‍ ജയകുമാരി, ബിന്‍സിമോള്‍ എപി, ശ്രീലത, പ്രസൂത കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow