സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം: ആദ്യദിനം തൊടുപുഴയുടെ കുതിപ്പ്
സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം: ആദ്യദിനം തൊടുപുഴയുടെ കുതിപ്പ്

ഇടുക്കി: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ആദ്യ ദിനത്തില്‍ 569 പോയിന്റുമായി തൊടുപുഴ ഉപജില്ല മുന്നില്‍. 436 പോയിന്റോടെ കട്ടപ്പന ഉപജില്ല രണ്ടാമതും 378 പോയിന്റുമായി അടിമാലി മൂന്നാം സ്ഥാനത്തുമാണ്.
ശാസ്ത്രമേളയില്‍ 126 പോയിന്റോടെ തൊടുപുഴ ഒന്നാമതും 103 പോയിന്റോടെ അടിമാലി രണ്ടാമതും ഗണിതശാസ്ത്രമേളയില്‍ 299 പോയിന്റുമായി കട്ടപ്പന ഒന്നാമതും 269 പോയിന്റുള്ള തൊടുപുഴ രണ്ടാമതും ഐടിമേളയില്‍ 142 പോയിന്റ് നേടി അടിമാലി ഒന്നാമതും 137 പോയിന്റുമായി കട്ടപ്പന രണ്ടാമതും സാമൂഹ്യശാസ്ത്ര മേളയില്‍ 164 പോയിന്റോടെ തൊടുപുഴ ഒന്നാമതും 133 പോയിന്റാമായി അടിമാലി രണ്ടാമതുമാണ്.
സ്‌കൂള്‍വിഭാഗത്തില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ എച്ച്എസ്എസ് 219 പോയിന്റോടെ ഒന്നാമത് തുടരുന്നു. കരിമണ്ണൂര്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് 124 പോയിന്റോടെ തൊട്ടുപിന്നിലാണ്.
What's Your Reaction?






